Friday, August 1, 2008

കുതിച്ചുയരുന്ന ജീവിതച്ചിലവ്!

അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.



വിവരങ്ങള്‍ ഹിന്ദുവില്‍ വന്ന വാര്‍ത്തയില്‍ നിന്ന്: http://www.hindu.com/2008/08/01/stories/2008080160860400.htm

Monday, June 23, 2008

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുപ്പര്‍ വില: ദി ഹിന്ദു

ഇന്നലത്തെ പോസ്റ്റിന്റെ പിന്നാലെ, ഇന്നത്തെ ഹിന്ദു ഹൈദ്രബാദ് എഡിഷനില്‍ വന്ന വാര്‍ത്ത കൂടി വായിക്കുക.

Hike in rice price hits people the hardest



Here is the comparison table:


പച്ചക്കറികള്‍ക്ക് മാത്രമല്ല, പലവ്യഞ്ജനത്തിനും വില വ്യത്യാസം നന്നായുണ്ട്. ഇതിനി ഹൈദ്രബാദിലെ മാത്രം കാര്യമാണോ എന്നറിയില്ല... കേരളത്തില്‍ ഒരുപക്ഷേ വലിയ വ്യത്യാസം കാണാന്‍ സാധ്യതയില്ല. അരിയും പച്ചക്കറിയുമൊക്കെ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ആണല്ലോ വരുന്നത്. പക്ഷേ ഹൈദ്രബാദില്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ എത്തുക. നാട്ടില ചന്തകള്‍ക്ക് സമാനമായി ഇവിടെ റൈത്തു ബസാറുകളുണ്ട്. കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ ചന്തയിലേക്ക് എത്തിയ്ക്കാന്‍ ഗവണ്‍‌മെന്റ് വക ബസ്സുകളും ഓടിക്കുന്നുണ്ട്.

Sunday, June 22, 2008

മാര്‍ക്കറ്റ് vs സൂപ്പര്‍ മാര്‍ക്കറ്റ്

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂണുകള്‍ പോലെ മുളയ്ക്കുന്ന കാലമാണല്ലൊ... ചെറുകിട മലക്കറി/പലവ്യഞ്ജനക്കാരുടെ വയറ്റത്തടിക്കുകയാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുകളെന്ന് പരസ്യമായ പരാതികളും. ഒരു ഉപഭോക്താവിന് വിലക്കുറവില്‍ മലക്കറിയും പലവ്യഞ്ജനങ്ങളും കിട്ടുമെന്നതായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റ് വക്താക്കളുടെ പ്രധാന വാദം. ഗോമ്പറ്റീഷനില്‍ വില കുറയാതെ എവിടെപ്പോകാനെന്ന് ചോദ്യം കേട്ട് മടുത്തപ്പോള്‍ ഒരു ഗമ്പാരിസണ്‍ നടത്തി നോക്കി.

മാര്‍ക്കറ്റ്: നാടന്‍ മലക്കറി ചന്ത
സൂപ്പര്‍ മാര്‍ക്കറ്റ്: അപ്‌മാര്‍ക്കറ്റ് ചെയിന്‍ (മോര്‍, റിലയന്‍ ഫ്രഷ്, ഫുഡ് വേള്‍ഡ് എന്നിവ)