Sunday, June 22, 2008

മാര്‍ക്കറ്റ് vs സൂപ്പര്‍ മാര്‍ക്കറ്റ്

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂണുകള്‍ പോലെ മുളയ്ക്കുന്ന കാലമാണല്ലൊ... ചെറുകിട മലക്കറി/പലവ്യഞ്ജനക്കാരുടെ വയറ്റത്തടിക്കുകയാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുകളെന്ന് പരസ്യമായ പരാതികളും. ഒരു ഉപഭോക്താവിന് വിലക്കുറവില്‍ മലക്കറിയും പലവ്യഞ്ജനങ്ങളും കിട്ടുമെന്നതായിരുന്നു സൂപ്പര്‍ മാര്‍ക്കറ്റ് വക്താക്കളുടെ പ്രധാന വാദം. ഗോമ്പറ്റീഷനില്‍ വില കുറയാതെ എവിടെപ്പോകാനെന്ന് ചോദ്യം കേട്ട് മടുത്തപ്പോള്‍ ഒരു ഗമ്പാരിസണ്‍ നടത്തി നോക്കി.

മാര്‍ക്കറ്റ്: നാടന്‍ മലക്കറി ചന്ത
സൂപ്പര്‍ മാര്‍ക്കറ്റ്: അപ്‌മാര്‍ക്കറ്റ് ചെയിന്‍ (മോര്‍, റിലയന്‍ ഫ്രഷ്, ഫുഡ് വേള്‍ഡ് എന്നിവ)



7 comments:

ബാജി ഓടംവേലി said...

ഞാനും ഈ രണ്ടു സ്ഥലത്തും പോകുന്നതാണ്, ആയതിനാല്‍ വിശ്വസിക്കുവാന്‍ പ്രയാസമുണ്ട്.
സസ്നേഹം...

ആഷ | Asha said...

റൈത്തു ബസാറില്‍ ഈയടുത്ത് പോയോ ചേച്ചി. ഇതു വളരെ സത്യം തന്നെ ബാജി ഇവിടെ ഹൈദ്രാബാദില്‍. മറ്റു സ്ഥലങ്ങളുടെ കാര്യം എനിക്കറിയില്ല.

ദാ ഞാനിപ്പോ റൈത്തുവിലേക്ക് പുറപ്പെടാന്‍ പോവുവാണ്. ഇനി റിയലന്‍സ് ഫ്രഷിന്റെ കാര്യം വില റൈത്തുവിലേക്കാള്‍ കൂടുതലെന്ന് മാത്രമല്ല മിക്കവാറും വാടിയ പച്ചക്കറികളാവും കാണാറ്. അതു തുടങ്ങിയ കാലത്തെ ഉത്സാഹമൊന്നും ഇപ്പോ കാണാനില്ല.

Kala said...

ബാജിയ്ക്കെന്താണ് വിശ്വസിക്കാന്‍ പ്രയാസം? പറയാന്‍ മറന്നു, ഇത് ഹൈദരബാദിലെ വിലയാണ് കേട്ടോ...

ആഷ, ഞങ്ങള്‍ മിക്കവാറും റൈത്തു ബസാറിലാണ് പോകാറ്, ഇന്നലെ വെറുതെ മോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയതായിരുന്നു. വിലയും “മോര്‍” ആണെന്ന് മനസ്സിലായി.

ആഷ പറഞ്ഞതു വളരെ ശരി, റിലയന്‍സ് ഫ്രഷില്‍ “ഫ്രഷ്” ഒന്നും കാണാറില്ല...

-B- said...

ഇനിയിത് ഹൈദരാബാദിലെ മാത്രം കാര്യമാണോന്നറിയില്ല. കല ചേച്ചി പറഞ്ഞത് കറകറക്റ്റ്. ബോവന്‍പള്ളി മാര്‍ക്കറ്റിലാണ്‌ ഞങ്ങള്‍ പോകുന്നത്. റിലയന്‍സ് ഫ്രെഷിന്റെ കാര്യം ആഷ പറഞ്ഞതും ശരി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുംബൈയിലെ കാര്യം അങ്ങനൊക്കെത്തന്നാ... നല്ല ഫ്രെഷ് ആയത് കിട്ടണേല്‍ വഴിവക്കില്ലെ പച്ചക്കറിക്കടകള്‍ തന്നെ വേണം . വിലയും മെച്ചം

siva // ശിവ said...

ഹ ഹ ഞാന്‍ രക്ഷപ്പെട്ടു...എന്റെ ഗ്രാമത്തില്‍ വെറും ഗ്രാമച്ചന്ത മാത്രമേ ഉള്ളൂ...ഇവിടെ നല്ല പച്ചക്കറികള്‍ സുലഭം...വിലക്കുറവുമുണ്ട്...

സസ്നേഹം,
ശിവ.

Kala said...

ബിക്കു, എനിക്കും സംശയമായി... ഇന്നത്തെ ഹിന്ദുവിലെ വാര്‍ത്ത കൂടി വായിക്കൂ....

പ്രിയ :-)
ശിവ, അതാണെറ്റവും നല്ലത് :-)